¡Sorpréndeme!

പൂമരത്തെ കുറിച്ച് നിവിൻ പോളിക്ക് പറയാനുള്ളത് | filmibeat Malayalam

2018-03-17 100 Dailymotion

ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ചവരെല്ലാം നായകരായി അരങ്ങേറ്റം കുറിക്കുന്ന സമയമാണിത്. മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധ നേടിയ പ്രണവ് ആദിയിലൂടെ നായകനായി തുടക്കം കുറിച്ചു. ആദ്യ സിനിമ വിജയകരമായതിന് പിന്നാലെ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിനെപ്പോലെ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ താരപുത്രനാണ് കാളിദാസ് ജയറാം. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കാളിദാസ് നായകനായെത്തിയ സിനിമ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മാര്‍ച്ച് 15നാണ് ചിത്രം റിലീസ് ചെയ്തത്.